വിസിറ്റ് വിസയിൽ എത്തിയ മലയാളി മരണമടഞ്ഞു

റിഫ : ബഹ്റൈനിൽ വിസിറ്റിംങ്ങ് വിസയിലെത്തിയ തൃശൂർ ജില്ലയിലെ പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണികൃഷ്ണൻ റിഫയിൽ മരണമടഞ്ഞു. കഴിഞ്ഞ ദിവസം നാലുമണിയോടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതായി അധികൃതർ അറിയിച്ചു