തിരുവനന്തപുരം: ഗൾഫ് മലയാളി ഫെഡറേഷൻGMF17/1/2023 നടക്കുവാൻ സാധിക്കാതെ കിടപ്പ് രോഗികൾ വൃദ്ധരായ മാതാപിതാക്കളെ പാറുപ്പിച്ചിരിക്കുന്ന വൃദ്ധലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ട് ചെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബ അംഗങ്ങൾ നൽകുന്ന സ്നേഹസമ്മാന ഉദ്ഘാടനമാണ് കേരള നിയമസഭാ സ്പീക്കർ വീൽചെയർ സ്നേഹ സമ്മാനമായി നൽകുന്ന ഉദ്ഘാടനം നിയമസഭ മന്ദിരത്തിൽ സ്പീക്കറുടെ ഓഫീസിൽ വച്ച് നിർവഹിച്ചു അർഹതപ്പെട്ട 101 വീൽ ചെയറുകൾ ഈ വർഷവും കഴിഞ്ഞവർഷം കൊടുത്തത് പോലെ നേരിട്ട് എത്തിക്കുക എന്നതാണ് ദൗത്യം എന്ന് ജിഎംഎഫ് ചെയർമാൻ സാമൂഹ്യപ്രവർത്തകരമായ റാഫി പാങ്ങോട് പറയുകയുണ്ടായി. വിതരണ ഉദ്ഘാടന ചടങ്ങിൽ ഗൾഫ് മലയാളി ഫെഡറേഷൻ ഇന്ത്യൻ കോഡിനേറ്റർ ഡോക്ടർ ആൽഫി. ട്രഷറർ നിബു ഹൈദർ. സുധീർ വള്ളക്കടവ്. അനിൽ വെഞ്ഞാറമൂട്. അഭിലാഷ് പാങ്ങോട്. ശരീഫ് മാങ്കോട് തുടങ്ങിയവർ പങ്കെടുത്തു കേരളത്തിലെ 14 ജില്ലകളിലും ഗൾഫ് മലയാളി ഫെഡറേഷൻ കിടപ്പു രോഗികൾക്കും വികലാംഗരായ നടക്കാൻ സാധിക്കാത്ത സഹോദരങ്ങൾക്കും സ്നേഹ സമ്മാനം നൽകുമെന്ന് ജിസിസി പ്രസിഡണ്ട് ബഷീർ അമ്പലായി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് സന്തോഷ് കെ നായർ. ജീവകാരുണ്യം കൺവീനർ നാസർ മാനു. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് നൗഷാദ് ആലത്തൂർ പറയുകയുണ്ടായി അർഹതപ്പെട്ടവരെ നേരിൽ കണ്ടു അവരുടെ വീടുകളിൽ എത്തിക്കുകയാണ് ഗൾഫ് മലയാളി ഫെഡറേഷന്റെ ഉദ്ദേശലക്ഷ്യം എന്ന് ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.