മലയാളി ഡോക്ടർ നിര്യാതയായി

ദുബായ്: ദുബായ് പ്രൈം മെഡിക്കല്‍ സെന്ററിലെ ഡോക്ടറായിരുന്ന കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനി ഡോ. സുമ രമേശന്‍ (49) നിര്യാതയായി. ഭര്‍ത്താവ് ഡോ. രമേശന്‍ പെരിങ്ങത്ത്. മക്കൾ – ദിയ നമ്പ്യാർ , ദർപ്പൻ നമ്പ്യാർ(വിദ്യാര്‍ത്ഥികള്‍). പിതാവ് – ഇ.വി നാരായണൻ. മാതാവ് – സുഷമ നാരായണൻ. സഹോദരൻ – പ്രവീണ്‍ നാരായണൻ. സംസ്‍കാരം ദുബായിൽ.