IYCC മുഹറഖ്ഏരിയ കൺവെൻഷനും യൂത്ത് ഫെസ്റ്റ് പതാക പ്രയാണ് സ്വീകരണവും നൽകി

മനാമ : ഐവൈസിസി ബഹ്റൈൻ മുഹറഖ് ഏരിയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഹറഖിലുള്ള പ്രിയദർശനി നഗർ ഹാളിൽവച്ച് ഏരിയാ കൺവൻഷനും പതാകയാത്രയും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ശ്രീ. ഗംഗൻ മലയിൽ അധ്യക്ഷതവഹിച്ച പരിപാടി ഐവൈസിസി ബഹ്റൈൻദേശിയ പ്രസിഡണ്ട് ശ്രീ ജിതിൻപരിയാരം ഉദ്ഘാടനം ചെയ്തു.

റിഫ ഏരിയ ഭാരവാഹികൾ ഹമദ്ടൗൺ ഏരിയ ഭാരവാഹികൾക്ക്കൈമാറിയ പതാക ഹമദ് ടൗൺഏരിയ പ്രയാണത്തിന് ശേഷംമുഹറഖിൽ എത്തിച്ച് ഏരിയ ഭാരവാഹികൾക്ക്കൈമാറി.

ശ്രീ രാഹുൽ ഗാന്ധി നയിക്കുന്നഭാരത് ജോഡോ യാത്രയുടെ ഇന്നത്തെആവശ്യകത ഊന്നിപറഞ്ഞുകൊണ്ടു ചാരിറ്റി വിങ് കൺവീനർഷീ ഷഫീക് കൊല്ലംമുക്യപ്രഭാഷണം നടത്തി. ദേശിയ ജനറൽസെക്രട്ടറി ബെൻസി ഗനിയുഡ്, യൂത്ത്ഫെസ്റ്റ് കൺവീനർ ബ്ലെസ്സൻ മാത്യു, IYCC ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻദേശിയ പ്രസിഡണ്ട് ശ്രീ അനസ്റഹീം എന്നിവർ ആശംസകൾനേർന്നു സംസാരിച്ചു. വനിതാ അംഗങ്ങൾ അടക്കംപങ്കെടുത്ത പരിപാടിക്ക് വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടിയിൽ ഐവൈസിസി മുഹറഖ് ഏരിയസെക്രട്ടറി ശ്രീ രതീഷ് നെന്മാറസ്വാഗതവും എക്സിക്യൂട്ടീവ് അംഗം ശ്രീ രജീഷ്പി സി നന്ദിപറഞ്ഞു.