ബഹ്‌റൈൻ കേരള ഫുട്‍ബോൾ അസോസിയേഷൻ “Republic Cup 2023” ഫുട്ബോൾ ടൂർണ്ണമെൻ്റ് .

മനാമ : ആത്മാഭിമാനത്തിന്റെ ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മ ദിനം.ബഹ്‌റൈൻ പ്രവാസിമലയാളികൾക്ക് ഫുടബോൾ വസന്തം സൃഷ്ടിച്ച KFA ബഹ്‌റൈൻ തഷാൻ ഗ്രൗണ്ടിൽ വെച്ച് ജനു 26, 27 ദിവസങ്ങളിൽ ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം ആവേശകരമായ ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു ആഘോഷിക്കാൻ ഒരുങ്ങുകയാണ് കേരള ഫുട്‍ബോൾ അസോസിഷൻ ബഹ്‌റൈൻ. മുഴുവൻ ബഹ്‌റൈൻ പ്രവാസിമലയാളികളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് ഉബൈദ് പൂമംഗലം  അറിയിച്ചു.