ബഹ്‌റൈനിൽ വിവിധ കൂട്ടായ്മകൾ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ :  ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റിനിലെ വിവിധ അസോസിയേഷനുകളും കൂട്ടായ്‍മകളും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു . രാവിലെ 6:30 ന് ഇന്ത്യൻ ക്ലബ്ബിൽ പതാക ഉയർത്തൽ ചടങ്ങു നടന്നു . ഇന്ത്യൻ ക്ലബ് എക്‌സ് കോം അംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ചടങ്ങ് നടന്നത്. പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.ചടങ്ങിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം.ചെറിയാൻ റിപ്പബ്ലിക് ദിന പ്രസംഗം നടത്തി.
ബഹ്‌റൈൻ കേരളീയ സമാജത്തിൽ രാവിലെ 6.30 ന് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പതാക ഉയർത്തി. ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം അംഗങ്ങൾ പങ്കെടുത്തു.