കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു വിദേശ നാടുകളിൽ പോയി ജീവതം പോലും ഹോമിക്കേണ്ടി വന്ന പ്രവാസികളുടെ വിയർപ്പിന്റെ വിലയാണ് ഓരോ മാസവും അടക്കുന്ന അംശാദായം. സർക്കാരിൽ നിന്നു പോലും കാര്യമായ സഹായം ലഭിക്കുന്നില്ല ഈ വഴിയിൽ സ്വരൂപിക്കുന്നതുക ഉത്തരവാദിത്തപ്പെട്ടവരുടെ കെടുകാര്യസ്ഥത മൂലം അപഹരിക്കപ്പെടുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്. ഈ സാമ്പത്തിക തട്ടിപ്പിനു കീഴിൽ ഒരു താൽകാലിക ജീവനക്കാരി മാത്രമാണ് എന്നത് വിശ്വസിക്കാനാവില്ല. കുറ്റവാളികൾ ഇനിയും ഉണ്ടാകും അത് കൊണ്ട് തന്നെ അത് ലഘൂകരിച്ചു കാണാനാവില്ല യോഗം ചൂണ്ടിക്കാട്ടി.
അടവ് തെറ്റിയവരുടെ പേരിൽ ഭീമമായ പലിശയാണ് ചുമത്തുന്നത്. അംശാദായം അടവ് തീർന്ന തിയതി മുതൽ പെൻഷനും നൽകുന്നില്ല. ഏതെങ്കിലും കാരണത്താൽ പെൻഷന് അപേക്ഷ നൽകാൻ കഴിയാതെ വന്നാൽ അത്രയും കാലത്തെ പെൻഷനും നഷ്ടപ്പെടുന്നു. വാർത്തകളിൽ സേവനം പെരുപ്പിച്ചു കാണിക്കുന്നുവെങ്കിലും പ്രവാസികൾക്ക് കാര്യമായ ഗുണം ലഭിക്കുന്നില്ല. യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട്
ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു കാപ്പിൽ മുഹമ്മത് പാഷ,
കെ.സി. അഹമ്മത്, ജലീൽ വലിയകത്ത്, പി.എം.കെ. കാഞ്ഞിയൂർ, ഉമയനല്ലൂർ ശിഹാബുദ്ധീൻ , കെ.വി.മുസ്തഫ ,സലാം വളാഞ്ചേരി, കെ.കെ അലി, എൻ പി ശംസുദ്ദീൻ, കലാപ്രേമി ബഷീർ ബാബു പങ്കെടുത്തു.