ഡോക്ടർ ഗിരീഷ് നാവത്തിന് സ്വീകരണം നൽകി

സോഹാർ: Concept oriented Reading Instructions എന്ന പ്രാബന്ധത്തിന് Ph D ലഭിച്ച സോഹാർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ലക്ച്ചർ ഗിരീഷ് നാവത്തിന് സോഹാർ ഐ മാജിക്ക് സ്വീകരണം നൽകി പതിനഞ്ചു വർഷമായി സോഹാർ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ ഗിരീഷ് കേരള യൂണിവേഴ്സിറ്റി ഗവർമെന്റ് ടീച്ചർ ട്രെയിനിങ് കോളേജ് തിരുവനന്തപുരത്തെ റിട്ടേർഡ് പ്രൊഫസർ എം എസ് ഗീതയുടെ കീഴിലായിരുന്നു പ്രബന്ധവിഷയം തയ്യാറാക്കിയത്.
സോഹാർ മലയാളി സംഘം
സെക്രട്ടറി വാസു പിട്ടൻ പ്രസിഡന്റ് മനോജ്‌കുമാർ
മറ്റു എക്ക്സിക്യൂട്ടീവ് അംഗങ്ങളും
അവരുടെ കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ സോഹാർ യുനുവേഴ്സിറ്റി ഇംഗ്ലീഷ് അധ്യാപകൻ ഡോക്ടർ റോയിവീട്ടിൽ.
വാസുദേവൻ നായർ . പ്രശാന്ത് വട്ടോളി
എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലയിൽ വടകര സ്വദേശിയാണ്
ഡോക്ടർ ഗിരീഷ് നാവത്ത് സോഹാറിലെ ഫാം ഹൌസിൽ നടന്ന പരിപാടിയിൽ സന്തോഷ്‌ ആലപിച്ച ഗാനങ്ങളും ഉണ്ടായി.
പ്രണവ് ഐ മാജിക്ക് സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു.