ദാറുല്‍ ഈമാന്‍ മലയാളം ഖുര്‍ആന്‍ പഠനക്ലാസുകള്‍ക്ക് നാളെ (ചൊവ്വാഴ്ച 7/2/2023) തുടക്കമാവും.

മനാമ: ദാറുല്‍ ഈമാന്‍ മലയാള വിഭാഗം വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഖുര്‍ആന്‍ പഠന ക്ലാസുകള്‍ക്ക് ഇന്ന് (ചൊവ്വ 7/2/2023) മൂന്നു ഏരിയകളിയായി തുടക്കം കുറിക്കും. സിന്‍ജിലെ ഫ്രന്റ്സ് ആസ്ഥാനം, വെസ്റ്റ് റിഫ ദിശാ സെന്റർ, മുഹറഖ് ഫ്രന്റ്സ് ഓഫീസ്‌ എന്നിവിടങ്ങളിലാണ് ക്‌ളാസുകൾ നടക്കുക. എളുപ്പവും ആകർഷണീയവുമായ വാരാന്ത പഠന ക്ലാസുകള്‍ക്ക് യഥാക്രമം പി. പി.ജാസിർ, എം.എം.സുബൈര്‍, എ.എം ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കും. പഠിതാക്കള്‍ക്ക് ഖുർആൻ ആഴത്തിൽ ആശയ സഹിതം പഠിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സൂറ അല്‍ഫുര്‍ഖാന്‍ ആസ്പദമാക്കിയായിരിക്കും ക്ലാസുകള്‍ എന്ന്‍ വിദ്യാഭ്യാസ വിഭാഗം കണ്‍വീനര്‍ സക്കീര്‍ ഹുസൈന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 3402 6136 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.