ഐ വൈ സി സി ഹമ്മദ് ടൌൺ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.

ഹമ്മദ് ടൌൺ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഹമ്മദ് ടൌൺ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ പ്രസിഡന്റ് നസീർ പാങ്ങോട് അദ്ധ്യക്ഷത വഹിച്ചു.ഐ വൈ സി സി ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, അജ്മൽ ചാലിൽ, ബേസിൽ നെല്ലിമറ്റം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് ബ്ലസൻ മാത്യു തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ നിയന്ത്രിച്ചു. ഏരിയാ ട്രഷററർ റോയ് മത്തായി സ്വാഗതം പറഞ്ഞു.
ഏരിയാ കമ്മറ്റി പ്രസിഡന്റായി നസീർ പൊന്നാനി, സെക്രട്ടറിയായി റോയി മത്തായി, ട്രഷററായി ശരത് ബാബു, വൈസ് പ്രസിഡണ്ടായി കബീർ ചടയമംഗലം, ജോ. സെക്രട്ടറിയായി സജീവൻ കേച്ചേരി എന്നിവരെ തിരഞ്ഞെടുത്തു. രഞ്ജിത്ത് കണ്ണൂർ, നിസാം പി സി, സനൽ കെ പി, വിജയൻ ടി പി, ജേർലിൻ വി ജെ എന്നിവർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളും അജ്മൽ ചാലിൽ, ജോൺസൻ കൊച്ചി, ബൈജു വണ്ടൂർ എന്നിവർ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമാണ്.