രണ്ടാം പിണറായി സർക്കാർ :- പ്രവാസികളോട് തികഞ്ഞ അവഗണന . ഭരണകൂട താല്പര്യങ്ങൾ ജനങ്ങളെ അടിച്ചേൽപ്പിക്കുന്നു – ടി സിദിഖ് എം എൽ എ

gpdesk.bh@gmail.com

ബഹ്‌റൈൻ : രണ്ടാം പിണറായി സർക്കാർ അധികാര മാറ്റത്തിന് ശേഷം ജനങ്ങളെ പരിപൂർണമായി വിസ്മരിക്കുകയും ഭരണകൂട താല്പര്യങ്ങൾ ജനങ്ങളെ അടിച്ചേല്പിക്കുകയാണെന്നും കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദിഖ് എം എൽ എ പറഞ്ഞു . അതിനുള്ള അവസാനത്തെ ഉദാഹരണമാണ് ”കേരള ബഡ്‌ജറ്റ് ”

ശ്രീ മോദി ഒരു പോക്കടിക്കാരൻ ആണെകിൽ ശ്രീ പിണറായി വിജയൻ പിടിച്ചുപറിക്കാരന്റെ റോളിലാണ് ജനങ്ങളോട് പെരുമാറുന്നത് . കേരളത്തിന്റെ ഭരണ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ജനദ്രോഹ ബഡ്ജറ്റ് ഉണ്ടായിരിക്കുന്നത് . ബഡ്ജറ്റ് ചർച്ച നടക്കുമ്പോൾ വെള്ള കരം കൂടി , കറണ്ട് ചാർജ് കൂടി , ഭൂ നികുതി വർധിപ്പിച്ചു , വീട്ടു കരം കൂട്ടി , ഉപജീവന മാർഗമായി ഒരു വീട് കൂടി ഉണ്ടെകിൽ പ്രത്യേക നികുതി സ്ളാബ് സംവിധാനം തുടങ്ങി ജന ദ്രോഹ നടപടികൾ ആണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നത് .

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം അയ്യായിരം കോടിയിൽ അധികം രൂപ ആണ് ഈ ഗവര്മെന്റിനു കേന്ദ്രം പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിനു ശേഷം ലഭിച്ചത് .ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യൂ ഡി എഫ് സർക്കാർ 169 കോടി രൂപയാണ് അധിക നികുതി വേണ്ട എന്ന് വച്ചതു . എന്നാൽ പിണറായി സർക്കാർ ഒരു നയാ പൈസ പോലും നികുതി ഇനത്തിൽ വേണ്ടാ എന്ന് വെച്ചില്ല എന്ന് മാത്രമല്ല , സെസ് രൂപത്തിൽ രണ്ടു രൂപ ഓരോ ലിറ്ററിനും ചുമത്താനുള്ള നടപടികൾക്ക് നേതൃത്വം കൊടുത്തു . ഇലക്ട്രിക്ക് വാഹനങ്ങൾ മോട്ടോർ ബൈക്കുകൾ തുടങ്ങി എല്ലാ സാധന സാമിഗ്രികൾക്കും നികുതി ക്രമാതീതമായി വർധിപ്പിക്കാനുള്ള നടപടികൾ ആണ് സ്വീകരിച്ചിരിക്കുന്നത് .

ഒരു ഭാഗത്തു നികുതി വർദ്ധനവിന് നേതൃത്വം കൊടുക്കുകയും മറുഭാഗത്തും ദയാദാക്ഷണ്യം ഇല്ലാതെ രീതിയിൽ കൊലപാതികളെ വരെ സംരക്ഷിക്കുകയും, കേരളത്തിലെ കോടതികളിൽ ക്രിമിലകൾക്കു വേണ്ടി കേസ് നടത്തുന്നതിനായി ഖജനാവിലെ പണം ദുരുപയോഗം സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു .

ഇത്തരം പ്രവർത്തനങ്ങൾക്കെതിരായി , ഈ ഗവര്മെന്റിനെതിരായി വലിയ രീതിയിലുള്ള സമരമാണ് കോൺഗ്രസ് യൂ ഡി എഫ് ഭാഗത്തുനിന്നും കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്

അതോടൊപ്പം 2022 – 23 സാമ്പത്തിക വര്ഷം പ്രവാസികൾക്ക് വേണ്ടി നീക്കി വച്ച ബഡ്ജറ്റ് അലോക്കേഷൻ 147 കോടി രൂപ ആയിരുന്നു എങ്കിൽ അതിൽ ചെലവൊഴിച്ചതു 71 കോടി 88 ലക്ഷം രൂപ മാത്രമാണ് . അതിന്റെ പകുതി പോലും വിവിധ സ്കീമുകളിൽ ചെലവൊഴിക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല .
കഴിഞ്ഞ സാമ്പത്തിക വര്ഷം പ്രവാസികളുടെ റീഹാബിലിറ്റേഷൻ പദ്ധതി ക്കു വേണ്ടി മാറ്റി വച്ച തുക 25 കോടി ആണ് , അതിൽ ചെലവാക്കിയത് 12 കോടി മാത്രമാണ് .

പ്രവാസി ഹൗസിങ് സ്‌കീം ഒരു കോടി രൂപ നീക്കി വച്ചിട്ട് ഒരു നയാ പൈസപോലും ചെലവൊഴിച്ചിട്ടില്ല . എയർ പോർട്ട് എമർജൻസി ആംബുലൻസ് സർവീസിന് വേണ്ടി അറുപതു ലക്ഷം മാറ്റി വച്ചപ്പോൾ അതിൽ 39 ലക്ഷം മാത്രമാണ് ചെലവൊഴിച്ചതു . ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ പാകപ്പിഴയും താളപ്പിഴയും പ്രാവാസി കാര്യങ്ങളിൽ സർക്കാരിന് ഉണ്ടായിട്ടുള്ളത് .

ഗ്ലോബൽ കൾച്ചറൽ ഫെസ്റ്റിന് വേണ്ടി വര്ഷ വർഷമായി വലിയ തുകയാണ് മാറ്റി വക്കുന്നത് . പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി നീക്കി വെക്കുന്ന ബഡ്ജറ്റ് അലോക്കേഷൻ കൃത്യതയോടെ നിർവ്വഹിക്കപ്പെടുമെന്ന ജാഗ്രതയോ സമീപനമോ സ്വീകരിക്കാതെ പ്രഖ്യാപനങ്ങളിൽ മാത്രമാണ് കേരള സർക്കാരി നു ശ്രദ്ധയുള്ളതു . പ്രവാസികളോടെ സർക്കാരിനുള്ള ഇത്തരം സമീപനങ്ങൾ അടിയന്തരമായി തിരുത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു .

ബഡ്ജറ്റിൽ അലോക്കേഷൻ ചെയുന്ന തുക അതാതു സാമ്പത്തിക വര്ഷം സ്‌കീം ചെയ്തു നടപ്പിലാക്കി എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത പ്രവാസി വകുപ്പിനും അതിൻറെ മേൽനോട്ടം മുഖ്യമന്ത്രിക്കുമാണ് . ഇത്തരം കാര്യങ്ങളിൽ രണ്ടുകൂട്ടരും പരാജയപ്പെട്ടിരിക്കുന്നു . ഇതാണ് കഴിഞ്ഞ സാമ്പത്തിക വര്ഷം പ്രവാസ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകൾ സൂചിപ്പിക്കുന്നതു .

ഇത്തരം കാര്യങ്ങൾ നിയമ സഭയിൽ ചർച്ച ചെയ്യുവാനുള്ള നടപടികൾക്ക് കോൺഗ്രസ്സും യൂ ഡി എഫും നേതൃത്വം നൽകും. കൂടാതെ ഇത്തരം കാര്യങ്ങൾക്കെതിരായി കോൺഗ്രെസ് ഇപ്പോൾ വലിയ ഒരു സമര മുഖത്താണെന്നും അദ്ദേഹം പറഞ്ഞു . ബഹ്‌റിനിൽ നടന്ന ഓ ഐ സി സി / ഇൻകാസ് കോഴിക്കോട് ജില്ലയുടെ ഗ്ലോബൽ മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം .

ഓ ഐ സി സി ഇൻകാസ് തുടങ്ങി കോൺഗ്രസ് സംഘടനകളുടെ കോഴികോട് ജില്ലാ യുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാനും കൂടാതെ വിവിധ കർമ്മ പദ്ധതികൾക്കു രൂപം നല്കുന്നതിനുമായുള്ള തീരുമാനം ബഹ്‌റിനിൽ നടന്ന മിഡ്‌ഡിൽ ഈസ്റ്റ് മീറ്റിൽ തീരുമാനമായതായി കെ പി സി സി ടി സിദിഖ് അറിയിച്ചു . ഇത് പ്രവാസ മേഖലയിലെ കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മോഡലായി കണക്കാക്കയും കൂടുതൽ പ്രവാസി ജില്ലാ കമ്മിറ്റികളിലേക്കു വ്യാപിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .