പ്രവാസിയെ തേടി ബന്ധുക്കൾ

ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം ആരുമായും ബന്ധവുമില്ലന്നും ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകർ പറയുന്നു . നാല് സഹോദരിമാർഉള്ള നാണു വിന്റെ ഒരു സഹോദരിയുടെ മകൻ പ്രദീപൻ ബഹ്‌റൈനിലുള്ള (നേരത്തെ നാണുവിന്റെ സുഹൃത്ത് കൂടിയായ) കണ്ണൻ വടക്കേ പറമ്പത്ത് നാട്ടിൽ ലീവിന് പോയ സമയത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കണ്ണൻ സാമൂഹിക പ്രവർത്തകൻ കെ. ടി. സലീമുമായി വിവരങ്ങൾ പങ്കുവെച്ചത്.പ്രവാസി കമീഷൻ അംഗമായ സുബൈർ കണ്ണരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ബഹ്‌റൈനിൽ സാർ വില്ലേജ് പരിസരത്താണ് അവസാനം ഉണ്ടായിരുന്നതായി അറിയുന്നത് . എന്തെങ്കിലും വിവരങ്ങൾ അറിയിവുന്നവർക്ക് 33570999, 39682974 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.