ബഹ്റൈൻ മലയാളി ബിസിനസ് ഫോറം & യൂത്ത് വിംങ്ങ് സഹായം കൈമാറി

മനാമ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ തുർക്കി – സിറിയ മേഖലയെ ബാധിച്ച ഭൂകമ്പത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക് ലോകത്തിന്റെ നാനാഭാഗത്തും നിന്നും പ്രവഹിക്കുന്ന സഹായത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം & യൂത്ത് വിംങ്ങ് പങ്കാളികളായി.കമ്പിളിപ്പുതപ്പുകളും, കമ്പിളി വസ്ത്രങ്ങളും മറ്റുമടങ്ങിയ സഹായം ബഹ്‌റൈനിലെ തുർക്കി സ്ഥാനപതി ഹെർ എക്സെലൻസി എസിൻ കേക്കിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം & യൂത്ത് വിംങ്ങ് പ്രതിനിധികളിൽ നിന്നും ഏറ്റു വാങ്ങി . സഹായം നൽകിയ ബിസിനസ് ഫോറം അംഗങ്ങൾക്കും സ്ഥാപനങ്ങൾക്കും ഫോറം നന്ദി രേഖപെടുത്തി