തുർക്കി ഭൂകമ്പം : ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച ആദ്യഘട്ട അവശ്യ വസ്തുക്കൾ കൈമാറി.

ബഹ്‌റൈൻ : ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച ആദ്യഘട്ട അവശ്യ വസ്തുക്കൾ കൈമാറി. ബഹ്‌റൈനിലെ സിറിയൻ എംബസിയിലെത്തിയാണ് മിനിസ്റ്റർ കൗൺസിലർ ഫാരിസ് അൽ ഹെന്നാവിക്ക് ആദ്യഘട്ട വസ്തുക്കൾ പ്രതിഭ ഭാരവാഹികൾ കൈമാറിയത്. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ, രക്ഷാധികാരി സമിതി അംഗങ്ങളായ ബിനു മണ്ണിൽ, ലിവിൻ കുമാർ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ നൗഷാദ് പൂനൂർ, ഷിബു ചെറുതുരുത്തി എന്നിവർ എംബസിയിൽ സന്നിഹിതരായിരുന്നു. ബഹ്‌റൈൻ പ്രതിഭ പ്രതിഭ ഹെല്പ് ലൈനിന്റെയും , നാല് മേഖല കമ്മിറ്റികളുടെയും വനിതാവേദിയുടെയും നേതൃത്വത്തിലാണ് പ്രതിഭ പ്രവർത്തകർ ആദ്യഘട്ടത്തിൽ അവശ്യ വസ്തുക്കൾ സമാഹരിച്ചത്. പ്രതിഭ പ്രവർത്തകർ സമാഹരിച്ച രണ്ടാം ഘട്ട ബാച്ച് വരുംദിവസങ്ങളിൽ എംബസിക്ക് കൈമാറുമെന്നും ഈ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ മനുഷ്യസ്നേഹികളെയും അഭിവാദ്യം ചെയ്യുന്നതായും പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ അറിയിച്ചു.