ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ മാർച്ച്‌ 9 മുതൽ 12 വരെ സകീർ എക്സിബിഷൻ വേൾഡിൽ

By: Boby Theveril .. gpdesk.bh@gmail.com

ബഹ്‌റൈൻ : കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ(His Majesty King Hamad bin Isa Al Khalifa )രക്ഷാകർതൃത്വത്തിൽ അറേബ്യൻ ഗൾഫിലെ പ്രമുഖ ഗാർഡനിംഗ്, അഗ്രികൾച്ചറൽ ഷോയായ ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോയുടെ (BIGS) 2023 പതിപ്പ് രാജ പത്നിയും നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ (എൻഐഎഡി) ഉപദേശക സമിതി പ്രസിഡന്റുമായ ഹെർ റോയൽ ഹൈനെസ്സ് പ്രിൻസസ്സ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ(Her Royal Highness Princess Sabeeka bint Ebrahim Al Khalifa ) മാർച്ച് 9 ന് ഉദ്ഘാടനം ചെയ്യും.
മാർച്ച്‌ 9 ത് മുതൽ 12 വരെ സകീർ എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ (exhibition world bahrain -sakir )ബഹ്‌റൈൻ ഗാർഡൻ ക്ലബ്ബിന്റെ 58മത് ആഘോഷത്തിന്റെ ഭാഗമായി
നടക്കുന്ന പ്രദർശനത്തിൽ നിരവധി രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുമെന്ന് നാഷണൽ ഇൻഷിയേറ്റ് അഗ്രികൾച്ചറൽ ഡെവലപ്പ്മെന്റ് സെക്രട്ടറി ജനറൽ ഷെയ്ക്ക. മറാം ബിന്റ് ഇസ അൽ ഖലീഫ (Sh. Maram bint isa al khalifa, Secratary general of NIAD) ഇസ കൾച്ചറൽ ഹാളിൽ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.”ജലം ജീവിതത്തിന്റെ നവീകരണം ” (Water regenerated life ) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.176 സ്റ്റാളുകളിൽ 68ഓളം സ്റ്റാളുകൾ ജിസിസി ഭാഗങ്ങളിൽ നിന്നും ,108ഓളം സ്റ്റാളുകൾ ഏഷ്യ, യൂറോപ്, ആഫ്രിക്ക ഭാഗത്തു നിന്നും
ഈ വർഷത്തെ പ്രദർശനത്തിൽ പങ്കെടുക്കും.മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ (BIGS) കഴിഞ്ഞ പ്രദർശനങ്ങളിൽ നിന്നും വിഭിന്നമായി ഈ വർഷം കൂടുതൽ (18,000 sqr mtr ) സ്ഥലമാണ് പ്രദർശനത്തിനായി ക്രമീകരിച്ചിട്ടുള്ളത്.
2050 ആകുമ്പോഴേക്കും ജല ഉപഭോഗത്തിന്റെ തോത് 20% മുതൽ 30% വരെ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇപ്പോൾ മുതൽ ഉചിതമായ പരിഹാരങ്ങൾ വികസിപ്പിക്കുകയും ജലസ്രോതസ്സുകളുടെ ഉപയോഗത്തിൽ നല്ല സമ്പ്രദായങ്ങളുടെ ഒരു സംസ്കാരം പ്രചരിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഇത് പ്രശ്നം കൂടുതൽ വഷളാക്കും.ഇത്തരത്തിൽ ഉള്ള ബോധവത്കരണം നൽകുകയാണ് ഉത്തരം പ്രദർശനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.ഇതിനായി പ്രത്യക ബോധവത്കരണ സോണും ഫാർമേഴ്‌സ് മാർക്കറ്റ്‌ സോണും ഈ വർഷത്തെ പ്രത്യേകത ആണെന്നും ഷെയ്ക മറാം ബിൻത് ഇസ അൽ ഖലീഫ പറഞ്ഞു.
നിരവധി വിഷയങ്ങളിൽ ബോധവത്കരണ സെമിനാറുകളും ഇതോടൊപ്പം നടക്കും. കൂടാതെ പ്രാദേശികമായും അന്തർദേശീയമായും നിരവധി ഉടമ്പടികളിൽ ഒപ്പുവെക്കും.ഏഴു വയസുമുതൽ (7 to18) പതിനെട്ടു വയസുവരെയുള്ള കുട്ടികൾക്കായി ക്‌ളാസിസ് ഗാർഡൻ (khlasi’s garden )കോർണറും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. ഉത്ഘാടന ദിവസമായ മാർച്ച്‌ 9 ന് ആദ്യ ദിവസം ഉച്ചക്ക് ഒന്ന് മുതൽ വൈകിട്ട് ഒൻപത് വരെയും (1pm to 9 pm ) തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 9 വരെയും (10 am to 9 pm) പ്രദർശനം നടക്കുമെന്ന് ബഹ്‌റൈൻ ഗാർഡൻ ക്ലബ്‌, ബി ജി സി ചെയർപേഴ്സൺ എഞ്ചി.സഹ്‌റ അബ്ദുൽമാലിക് പറഞ്ഞു (Eng. Zahra abdulmalik Bahrain garden club, bgc chairperson) ഇത്തവണ മികച്ച കമ്മ്യൂണിറ്റി ഗാർഡനുള്ള പ്രത്യേക സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
യൂ കെ, ഒമാൻ, തുർക്കി ഇന്ത്യ ശ്രീലങ്ക തുടങ്ങി 25 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 108 ഓളം സ്റ്റാളുകളും നിരവധി സന്ദർശകരും പ്രദർശനത്തിൽ പങ്കെടുക്കും. മുമ്പ് നടന്ന പ്രദർശനത്തിൽ 25 രാജ്യങ്ങളിൽ നിന്നായി 180 ഓളം സ്റ്റാളുകളും 49,000 ഓളം സന്ദർശകരും പ്രദർശനത്തിൽ പങ്കെടുത്തു. കാർ പാർക്കിംഗ് അടക്കമുള്ള മികച്ച സംവിധാനങ്ങളാണ് ഇത്തവണ അധികൃതർ ഒരുക്കിയിരിക്കുന്നത്. കൂടുതൽ സൗകര്യങ്ങളിലും സ്ഥലങ്ങളിലുമായി മാർച്ച് 9 മുതൽ 12 വരെ അണിയിച്ചെടുക്കുന്ന ഗാർഡൻ ഷോ കാണുവാൻ ഇത്തവണ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് കരുതപ്പെടുന്നത്.