പ്രതിഭ – മലയാളം മിഷൻ- മലയാള പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

മനാമ : ബഹ്റൈൻ പ്രതിഭ മലയാളം മിഷനുമായി സഹകരിക്കുന്ന 2023-24 അധ്യയന വർഷത്തേക്കുള്ള മലയാള പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന ,അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് ആദ്യവർഷമായ മുല്ലയിലേക്ക് https://forms.gle/Y1UToi25n1wiVTBT6
എന്ന ലിങ്ക് വഴി മാർച്ച് 15 ബുധനാഴ്ചയ്ക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.ക്ലാസുകൾ ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കായ് പാഠശാല പ്രിൻസിപ്പൾ സുരേന്ദ്രൻ(33373368) ജോ.കൺവീനർ മുഹമ്മദ് (38791131) എന്നിവരെ വിളിക്കാവുന്നതാണ്.