പ്രവാസ ലോകത്തെ സന്നദ്ധ സേവനങ്ങൾക്ക് സുധീർ തിരുനിലത്തിന് ആദരവ്

മനാമ :പ്രവാസ ലോകത്തെ സന്നദ്ധ സേവനങ്ങളെ മുൻനിർത്തി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഹെഡ് സുധീർ തിരുനിലത്തിന് പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ കൊല്ലത്ത് ആദരവ് നൽകി. എൻജിഒ അസോസിയേഷൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പിഎൽസി പ്രതിനിധിയും പൊതുപ്രവർത്തകയുമായ അഡ്വ. യു. വഹീദ, അഡ്വ. ബി എൻ ഹസ്ക്കർ, എം.കെ അൻസാരി എന്നിവർ ആദരവ് നൽകി. അഭിഭാഷകരായ കാവനാട് ബിജു, സത്യാനന്ദബാബു, ഫേബ സുദർശൻ, ജിത്തു, മധു, പൊതുപ്രവർത്തകരായ ബിനോജ് നാരായൺ, സിന്ധു കുമ്പളത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകനായ അഡ്വ. ജോസ് അബ്രഹാമിൻെറ നേതൃത്വത്തിൽ ഒരുദശാബ്ദത്തിലേറെയായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിസ്വാർത്ഥ സേവകരായി ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഇടപെടൽ മൂലം അനേകം പ്രവാസികൾക്ക് ആശാകിരണമാവാനും കഴിഞ്ഞിട്ടുണ്ട്.