വടകര സഹൃദയ വേദി ഇഫ്താർ സംഗമം നടത്തി.

മനാമ : ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ ‘വടകര സഹൃദയ വേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
ഉമ്മൽഹസം ബാങ്കോക്ക് റസ്റ്റോറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സഹൃദയ വേദി പ്രസിഡന്റ് ആർ.പവിത്രൻ അധ്യക്ഷം വഹിച്ചു.. റഷീദ് മാഹി ഇഫ്താർ സന്ദേശം നൽകി. ലോക കേരള സഭ അംഗം ഷാജി മൂതല , ഷംസുദ്ദീൻ വെള്ളികുളങ്ങര , ലത്തീഫ് ആയഞ്ചേരി, രാമത്ത് ഹരിദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി.വി.പി. രഞ്ചിത്ത്, എം.പി. വിനീഷ്, സുരേഷ് മണ്ടോടി, സി.കെ. അഹമ്മദ് ,ഷാജി വളയം, എം സി. പവിത്രൻ , പ്രകാശ് കുമാർ വെളളികുളങ്ങര, ,ശിവകുമാർ കൊല്ലറോത്ത്, വിജയൻ കാവിൽ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം.ശശിധരൻ സ്വാഗതവും, വൈസ്.പ്രസിഡന്റ് എം.പി. അഷറഫ് നന്ദിയും പറഞ്ഞു.