എം എ യൂസഫലി ബഹ്‌റൈൻ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ സ്വകാര്യ പ്രതിനിധി എച്ച്എം ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിൽ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഫ്രിയ പാലസിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലിയെ സ്വീകരിച്ചു .കൂടിക്കാഴ്ചയിൽ രാജാവ് അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും , റമദാനിന്റെ ആശംസകൾ കൈമാറുകയും ചെയ്തു. അദ്ദേഹത്തിന്റെ വിജയകരമായ ബിസിനസ്സ് സംരംഭങ്ങളെയും പ്രാദേശിക വ്യാപാര പ്രവർത്തനങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലും ലുലു ഗ്രൂപ്പിന്റെ സംഭാവനകളെയും രാജാവ് പ്രശംസിച്ചു.എം എ യൂസഫലി രാജാവിന് നന്ദി അറിയിച്ചു, ബഹ്‌റൈൻ രാജ്യത്തിലെ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് രാജകീയ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.