ദുബായ് : ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം . ‘സൈറ്റ് ക്ലിയറൻസ്’ അനുമതി നൽകി സ്റ്റീയറിങ് കമ്മറ്റി ഏപ്രിൽ 3 ന് ചേർന്ന യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാർശക്ക് വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം (ഏപ്രിൽ 13 ന്) അംഗീകാരം നൽകി.ഇത് സംബന്ധിച്ചു സംസ്ഥാന സർക്കാരിനെ രേഖമൂലം അറിയിച്ചു. ചെറുവള്ളി എസ്റ്റേറ്റും പരിസരവും വിമാനത്താവളം നിർമിക്കാൻ അനുയോജ്യമാണെന്നു വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് നൽകിയിരിക്കുന്നത് .എരുമേലി പഞ്ചായത്തിൽ 370 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് പദ്ധതി. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമി ഏറ്റെടുക്കാനാണു സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത് . പ്രാഥമിക ഘട്ടം എന്ന നിലയിൽ റവന്യു വകുപ്പ് സർവേ നമ്പർ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളിൽ സാമൂഹികാഘാതവും മറ്റു കാര്യങ്ങളും സംബന്ധിച്ചു തിരുവനന്തപുരം ആസ്ഥാനമായ സ്ഥാപനം നടത്തുന്ന പഠനം ജൂണിൽ പൂർത്തിയാകും .