ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു . മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് (42) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു . പരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു. സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്നു അഭിലാഷ്. ഭാര്യ – കമലാ ദേവി. മകന് – അനികേത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ഖത്തര്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.