ബഹ്റൈൻ : കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, ബഹ്റൈൻ GOPIO-യുമായി സഹകരിച്ച് ലോക തൊഴിലാളി ദിനം ആചരിച്ചു. “വർക്ക് സ്ട്രെസ് മാനേജ്മെന്റ്” എന്ന വിഷയത്തിൽ ഇന്ററാക്ടീവ് സെഷൻ ഡോ അമൽ എബ്രഹാം-സ്പെഷ്യലിസ്റ്റ് സൈക്യാട്രിസ്റ്റ് വിവരണം നടത്തി. ബിഎൽഎസ് പരിശീലനം ദിവ്യ വർഗീസ് നൽകി. പങ്കെടുത്ത എല്ലാവർക്കും വൈദ്യപരിശോധനയും കോംപ്ലിമെന്ററി വൗച്ചറുകൾ വിതരണം ചെയ്യുകയും ചെയ്തു.