ലോക തൊഴിലാളി ദിനം : ബികെഎസ് എഫ് ഭക്ഷണ വിതരണം നടത്തി

മനാമ : ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തി . അവരോടൊപ്പം ഭക്ഷണം കഴിച്ച് പങ്ക് ചേർന്നുകൊണ്ട് നടത്തിയത് ഏറെ മഹത്തായ പരിപാടിയായി മാറിയതിൽ ബികെഎസ് എഫ് സേവന പ്രവർത്തകർക്ക് പ്രചോദനവും മാനസികമായ സന്തോഷവും പകർന്നു നൽകിയെന്നും പ്രയാസങ്ങൾ മനസ്സിലാക്കി അവർക്ക് മാനസികമായ ഊർജ്ജവും ശക്തിയും നൽകുക എന്ന ബോധവൽകരണ സെമിനാറും ബി കെ എസ് എഫ് ഭാരവാഹികൾ നടത്തിയത് തൊഴിലാളികൾക്ക് വലിയ രീതിയിൽ ഉണർവ് നൽകിയതായും രക്ഷാധികാരി ബഷീർ അമ്പലായി പരിപാടികൾ നിയന്ത്രിച്ച നെജീബ് കടലായി എന്നിവർ പറഞ്ഞു . പരിപാടികൾക്ക് ചാരിറ്റി കൺവീനർ അൻവർ കണ്ണൂരിന്റെ നേതൃത്വത്തിൽ സെലീം മമ്പ്ര,കാസിം പാടത്തെകായിൽ ,മണികുട്ടൻ,അൻവർ ശൂരനാട്, നെജീബ് കണ്ണൂർ ഗയിസ്, എന്നിവർ പരുപാടിയിൽ പങ്കെടുത്തു