തട്ടിപ്പ് നടത്തിയ പ്രതിയെ ക്യാപ്പിറ്റൽ പോലീസ് അറസ്റ്റ് ചെയ്തു

ബഹ്‌റൈൻ : ഇലക്ട്രോണിക് രീതിയിൽ പണമടച്ചതായി നടിച്ച് കടകളിലും ഹോട്ടലുകളിലും തട്ടിപ്പ് നടത്തിയതിന് 35 കാരനായ ഒരാളെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.ലഭിച്ച കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും , കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു .