ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB) സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 12ന്

ബഹ്‌റൈൻ : ആലപ്പുഴ പ്രവാസി അസോസിയേഷനും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.മെയ് 12 വെള്ളിയാഴ്ച സൽമാബാദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ മെഡിക്കൽ ക്യാമ്പ് നടക്കും .C P R നൽകുന്ന രീതിയും, ഹൃദയാരോഗ്യം ബോധവൽക്കരണ ക്ലാസ്സും. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, BMI, SGPT, ECG തുടങ്ങിയ ടെസ്റ്റുകളും ഡോക്ടർ കൺസൽറ്റെഷനും ഈ ക്യാമ്പിൽ ലഭ്യമാണ്. കൂടാതെ ഡിസ്കൗണ്ട് കാർഡുകളും ലഭ്യമാകുന്നതാണ്,എല്ലാ പ്രവാസി സുഹൃത്തുക്കളും ഈ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്നു സംഘാടകർ ആവിശ്യപെട്ടു . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,അജ്മൽ കായംകുളം : 35490718,ശ്രീകുമാർ മാവേലിക്കര : 35992303,ജയ്സൺ കൂടാംപള്ളത്ത് : 33343530,അനൂപ് പള്ളിപ്പാട് : 33969500,സുജേഷ് എണ്ണയ്ക്കാട് : 36249689 ബന്ധപ്പെടാവുന്നതാണ് .