ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB) യുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ :   ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈനും, സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഏറെ ശ്രദ്ധേയമായി.ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിലും, അടിയന്തര ഘട്ടത്തിൽ ഒരു രോഗിക്ക്‌ CPR നല്കുന്നതിന്റെ ആവശ്യകതയെ പറ്റിയും ഡോക്ടർമാർ ക്ലാസ്സുകൾ എടുത്തു.ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. അനിൽ കായംകുളം ക്യാമ്പ് ഉത്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. അജ്മൽ കായംകുളം ഹോസ്പിറ്റലിനുള്ള മെമന്റോ കൈമാറി.അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് ശ്രീ. മുഹമ്മദ് ഫൈസൽ ഖാൻ ആശംസയും, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ശ്രീ. ജയ്സൺ കൂടാംപള്ളത്ത് നന്ദി അറിയിച്ചു.അസോസിയേഷൻ വൈസ് പ്രസിഡന്റ് മാരായ ശ്രീ. അനീഷ് മാളികമുക്ക്, ശ്രീ. സാം ജോസ് കാവാലം സെക്രട്ടറി ശ്രീ. ശ്രീജിത്ത് അമ്പലപ്പുഴ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ. ജയലാൽ ചിങ്ങോലി, ശ്രീ. പ്രദീപ് നെടുമുടി, ശ്രീ. രാജേഷ് മാവേലിക്കര, ശ്രീ. ശ്രീകുമാർ മാവേലിക്കര, ശ്രീ. അനുപ് പള്ളിപ്പാട്, ശ്രീ. സുജേഷ് എണ്ണയ്ക്കാട്, ശ്രീ. വിഷ്ണു രമേഷ്, ശ്രീ. ഹരീഷ് ശശിധരൻ അംഗങ്ങൾ ആയ ശ്രീ. ജുബിൻ കെ ജോസ്, ശ്രീമതി. രശ്മി ശ്രീകുമാർ, ശ്രീമതി. ആതിരാ പ്രശാന്ത്‌, കുമാരി. നയന ശ്രീകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.