

2020ൽ അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപകരെയാണ് ആദരിച്ചത്. തുടർവർഷങ്ങളിൽ അഞ്ചു വർഷം പൂർത്തിയാക്കിയ അധ്യാപകരെ അടുത്ത ഘട്ടത്തിൽ ആദരിക്കുമെന്ന് ശ്രീ.മുരുകൻ കാട്ടാക്കട പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ബഹ്റൈനിൽ നിന്നും മത്സരിച്ചു വിജയിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള സമ്മാനങ്ങളുടെ വിതരണവും മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു.പരസ്പരത്തിൻ്റെ ഭാഗമായി നടന്ന മുഖാമുഖത്തിൽ ഭാഷാപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഡയറക്ടർ മറുപടി നൽകി.
ചാപ്റ്റർ സെക്രട്ടറി ബിജു.എം.സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചാപ്റ്റർ ജോയിൻ്റ് സെക്രട്ടറി രജിത അനി, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പാഠശാല കൺവീനർ സുനേഷ് സാസ്കോ എന്നിവർ സന്നിഹിതരായിരുന്നു.
