ബഹ്‌റൈൻ ഖത്തർ വിമാന സർവീസ് : മെയ് 25 മുതൽ

ബഹ്‌റൈൻ : ഖത്തർ ബഹ്‌റൈൻ രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികൾ തമ്മിൽ ധാരണയുണ്ടാക്കിയതിന് തുടർന്ന് മെയ് 25 മുതൽ ഇടയിലുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് രണ്ട് സഹോദര രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നും , കൂടാതെ ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെയും പൗരന്മാരുടെയും പൊതുവായ അഭിലാഷങ്ങൾ കൈവരിക്കുന്ന രീതിയിലാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു