അ​റ​ബ് ഉ​ച്ച​കോ​ടി: ഹ​മ​ദ് രാജാവ് പങ്കെടുക്കും

ബഹ്‌റൈൻ : ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന 32ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഇന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് തി​രി​ക്കും. സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ആ​ൽ സ​ഊ​ദ് രാ​ജാ​വി​ന്റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഹ​മ​ദ് രാ​ജാ​വ് അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും ബ​ഹ്റൈ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ അ​ദ്ദേ​ഹം ന​യി​ക്കുമെന്നും ബഹ്‌റൈൻ റോ​യ​ൽ കോ​ർ​ട്ട് ഇറക്കിയ പ്ര​സ്താ​വ​ന​യി​ൽ വ്യക്തമാക്കുന്നു