കുവൈറ്റ് : രണ്ടാഴ്ചയ്ക്കിടെ മാത്രം അറുനൂറിലധികം അനധികൃത പ്രവാസികളെ റെയ്ഡുകളില് അറസ്റ്റ് ചെയ്ത് നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു . നിയമലംഘകരെ പിടികൂടാനായി മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ കീഴിലുള്ള പ്രത്യേക സംഘങ്ങൾ റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെയും ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് വിവിധ വിഭാഗങ്ങളുടെയും പിന്തുണയോടെ വ്യാപക പരിശോധനകള്‍ കുവൈറ്റിന്റെ ഭാഗങ്ങളിൽ വരികയാണ് .പിടിയിലായിട്ടുള്ളവരില്‍ കൂടുതലും താഴ്ന്ന വരുമാനക്കാരായ പ്രവാസികളാണെങ്കിലും വ്യാജ ഡോക്ടര്‍മാരും നഴ്സുമാരെയും പിടികൂടിയതായി സൂചന ഉണ്ട് . നിയമവിരുദ്ധമായി പ്രവാസികളെ റിക്രൂട്ട് ചെയ്യുന്ന പതിനഞ്ചോളം ഓഫീസുകള്‍ അധികൃതർ അടപ്പിച്ചു . താമസ നിയമങ്ങള്‍ ലംഘിച്ച 90 പ്രവാസികളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടി ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരും പിടിയിലായവരില്‍ ഉള്‍പെട്ടിട്ടുണ്ട് . പിടികൂടിയവരെ കുവൈത്തിലേക്ക് തിരികെ വരാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുത്തിയാണ് സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ വിടും . കുവൈറ്റിലെ തൊഴില്‍ വിപണിയില്‍ നിന്നും അനധികൃത താമസക്കാരായ പ്രവാസികളെ പൂര്‍ണമായി ഒഴിവാക്കാനും രാജ്യത്ത് സ്വദേശികളും പ്രവാസികളും തമ്മിലുള്ള ജനസംഖ്യാ അനുപാതം സന്തുലിതമായി നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് ഊര്‍ജിത നടപടികള്‍ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി .