ഷാർജയിൽ ബോട്ടുകൾക്ക് തീപിടിച്ചു

ഷാര്‍ജ: ഷാര്‍ജ ക്രീക്കില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്കാണ് ശനിയാഴ്ച രാവിലെ തീപിടിച്ചത് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല . തീപിടുത്തത്തിൽ പ്രവാസി ജീവനക്കാരനായ ഒരാള്‍ക്ക് പരിക്ക് പറ്റിയതായും പൊലീസ് അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ 8.31നാണ് തീപിടുത്തം സംബന്ധിച്ച് ഷാര്‍ജ പൊലീസില്‍‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‍പോണ്‍സ് ടീമിനെ സ്ഥലത്തേക്ക് എത്തി വേണ്ട നടപടികൾ സ്വീകരിച്ചതായും ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായും അധികൃതർ അറിയിച്ചു . പരിക്കേറ്റ പ്രവാസിയെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടുത്തത്തിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ബന്ധപ്പെട്ട വിഭാഗങ്ങളിലെ അധികൃതര്‍ അന്വേഷണം ആരംഭിച്ചു .