ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ന്​ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ സ​യ​ൻ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ‘സ​യ​ൻ​സ് ഫി​യ​സ്റ്റ’ സമാപിച്ചു .

ഒമാൻ : നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ അ​ൽ ഹെ​യി​ൽ കാ​മ്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി സു​ൽ​ത്താ​നേ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഐ.​എ​സ്.​ആ​ർ.​ഒ മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​മ​യി​ൽ സ്വാ​മി അ​ണ്ണാ​ദു​രൈ മു​ഖ്യാ​തി​ഥി​യാ​യി. ‘സ​യ​ൻ​സ് ഫി​യ​സ്റ്റ’​യി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ൽ ഗൂ​ബ്ര ജേ​താ​ക്ക​ളാ​യി. ‘ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര: ച​ന്ദ്ര​ൻ, ചൊ​വ്വ, അ​തി​നു​മ​പ്പു​റം’ എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം. ജൂ​നി​യേ​ഴ്സി​നും സീ​നി​യേ​ഴ്സി​നു​മു​ള്ള ച​ർ​ച്ച, ഓ​ൺ ദി ​സ്പോ​ട്ട് പ്രോ​ജ​ക്ടു​ക​ൾ, ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, ഡി​ജി​റ്റ​ൽ സി​മ്പോ​സി​യം, ശാ​സ്ത്ര പ്ര​ദ​ർ​ശ​നം തു​ട​ങ്ങി, വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യ​ദി​നം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു​വെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഇ​ന്ത്യ​ൻ സ​യ​ൻ​സ് ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​ജെ. ര​ത്ന​കു​മാ​ർ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ഞ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​എ​സ്.​ആ​ർ.​ഒ മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​മ​യി​ൽ​സ്വാ​മി അ​ണ്ണാ​ദു​രൈ​ക്ക് ഐ.​എ​സ്.​എ​ഫ് എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം പു​ര​സ്കാ​രം ഡോ. ​ജെ. ര​ത്ന​കു​മാ​ർ സ​മ്മാ​നി​ച്ചു. ഐ.​എ​സ്.​എ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പ്ര​ഫ​സ​ർ ഡോ. ​സു​ധീ​ർ സി​വി പ്ര​ശ​സ്തി പ​ത്രം വാ​യി​ച്ചു. പു​ര​സ്കാ​രം ത​ന്നെ അ​ത്​​ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന്​ ഡോ. ​മ​യി​ൽ​സ്വാ​മി അ​ണ്ണാ​ദു​രൈ പ​റ​ഞ്ഞു. നി​ങ്ങ​ൾ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ സ​മൂ​ഹം ആ ​നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ക്കും. ഭാ​വി​യി​ൽ, അ​ത് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ക്കു​ക​യും ചെ​യ്​​തു.