ബഹ്‌റൈൻ കെ എസ് സി എ വനിതാ വേദിയുടെ ഇൻഡക്ഷൻ ജൂൺ രണ്ടിന്

മനാമ : ബഹ്‌റൈൻ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ വനിതാവേദിയുടെ ഇൻഡക്ഷൻ ജൂൺ രണ്ടിന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . കൃപ രാജീവ് കൺവീനർ ആയുള്ള 14 അംഗ കമ്മിറ്റി ആണ് സ്ഥാനം ഏൽക്കുന്നത് . പ്രീതി ശ്രീകുമാർ , വിദ്യ പ്രശാന്ത് , ആശ അയ്യപ്പൻ , ദീപ മനോജ് , സാന്ദ്ര നിഷിൽ , നിഷി സതീഷ് , അമൃത , ചിന്തു രാജ് സന്ദീപ് , ലക്ഷ്മി പിള്ളൈ , സുകന്യ , രാധിക പിള്ള , നീമ സതീഷ് , ശുഭ അജി ഭാസി എന്നിവർ അടങ്ങിയതാണ് കമ്മിറ്റി അംഗംങ്ങൾ . ഫാത്തിമ അൽ ബലൂഷി , നികിത വിനോത് വിശിഷ്ട അതിഥികൾ ആയി പങ്കെടുക്കും . ചടങ്ങിൽ മുപ്പതോളം കലാകാരൻമാർ അണിനിരക്കുന്ന ശ്യാം രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ” കലിക ” എന്ന പേരിൽ പ്രത്യേക പരുപാടി നടക്കുമെന്നും അധികൃതർ അറിയിച്ചു.