വെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡൻറ്.(WORKA) ഭരണസമിതി പ്രവർത്തനങ്ങൾ ആരംഭിച്ചു

മനാമ:കേരള പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി മാറിക്കൊണ്ടിരിക്കുന്ന (WORKA) ബഹറിൻ ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു.പ്രസിഡണ്ട് ചാൾസ് ആലുക്കയുടെ നേതൃത്വത്തിൽ ബഹറിൻ ഭരണസമിതി നിലവിൽ വന്നു.ജോജി വർക്കി ജനറൽ സെക്രട്ടറിയും ജീവൻ ചാക്കോ ട്രഷററും ആണ്.
വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ.മറ്റു ഭാരവാഹികളായി അസിസ്റ്റൻറ് ജനറൽ സെക്രട്ടറി .ശ്രീ.നാസർ മെമ്പർഷിപ്പ് സെക്രട്ടറി .ശ്രീ.ബിജു, എന്റർടൈമെന്റ് സെക്രട്ടറി.ശ്രീ. വിനോദ്ആറ്റിങ്ങൽ, ഐ.ടി സെക്രട്ടറി.ശ്രീ. മോഹൻ.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി .ശ്രീ.ഐസക്ക് .ശ്രീ.സ്റ്റാൻലി തോമസ് .ശ്രീ.വിഷ്ണു എന്നിവരാണ്.ഈ വരുന്ന ജൂൺ എട്ടിന് വൈകിട്ട് 7. 30ന് ബഹറിൻ ടൂബ്ലി മർമറി ഹാളിൽ വച്ച് സ്റ്റാർവിഷനും,വോർക്കയും സഹകരിച്ച് ബഹറിനിലെ പ്രവാസി സമൂഹത്തിന് നവൃനുഭവമായി മാറാൻ പോകുന്ന SUMMER IN BAHRAIN സുപ്രസിദ്ധ മലയാള സിനിമ ഗായകൻ ശ്രീ.ജി. വേണുഗോപാലിൻറെ നേതൃത്വത്തിൽ നടക്കുന്ന ഗാനമേളയിൽ പ്രമുഖ മലയാള ചലച്ചിത്ര പിന്നണി ഗായിക ശ്രീമതി. പ്രിയ ബൈജു,മാളികപ്പുറം സിനിമയിലെ മനോഹരമായ “ഹരിവരാസനം” എന്നാരംഭിക്കുന്ന ഗാനം ആലപിച്ച് പ്രശസ്തനായ ശ്രീ. പ്രകാശ് രാജും, പ്രമുഖ മലയാള സിനിമ താരങളായ ഷാജു,മഹേഷ് കുഞ്ഞുമോൻ കലാഭവൻ ജോഷി സാജൻ പള്ളുരുത്തി പ്രേമദാസ് അരീക്കോട് (ഏഷ്യാനെറ്റ് സിനിമാല) എന്നിവർചേർന്നൊരുക്കുന്ന മിമിക്സ് പരേഡും, ഉണ്ടായിരിക്കുന്നതാണ്.പ്രവേശനം പാസ്സ് മൂലം.കൂടുതൽ വിവരങ്ങൾക്കും,പ്രവേശന പാസിനുമായി പ്രോഗ്രാം കൺവീനർ ശ്രീ. ജിബി അലക്സിനെ(38980006) ബന്ധപ്പെടേണ്ടതാണ്.