രക്ത ദാന ക്യാമ്പ് ഫലജ് അൽ കബായിൽ

സോഹാർ:സോഹാർ ഹോസ്പിറ്റൽ ആരോഗ്യ മന്ത്രാലയം ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലും കൈരളി ഫലജ് യുണിറ്റും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കും . അനിവാര്യ അവസ്ഥയിൽ ബ്ലഡ്‌ ക്ഷാമം ഇല്ലാതാക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് രക്ത ദാന ക്യമ്പുകൾ സംഘടിപ്പിക്കുന്നത്.ജൂൺ 2 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിമുതൽ 7 മണിവരെ യാണ് പരിപാടി ഫലജ് അൽ കാബായിലെ ലൈഫ് ലൈൻ ഹോസ്പിറ്റൽ അങ്കണത്തിലാണ് പരിപാടി.രക്തദാതാവിന് ലൈഫ് ലൈൻ ഹോസ്പിറ്റൽ – സൊഹാർ (ഫലജ് ) നൽകുന്ന പ്രത്യേക ആനുകൂല്യംങ്ങൾ.രക്തദാനക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്യുന്നവർക്ക് ഡിസംബർ 2023 വരെയുള്ള എല്ലാ ജനറൽ ഫിസിഷ്യൻ പരിശോധനകളും സൗജന്യ മായിരിക്കും,അതൊടൊപ്പം തന്നെ ഒരു തവണ സ്പെഷ്യലിസ്റ് ഡോക്ടറുടെ സേവനവും സൗജന്യമായി ലഭിക്കുന്നതാണ്.രക്തദാനം ചെയ്യുന്നതിലേക്കായി പേരുകൾ റജിസ്റ്റർ ചെയ്യുന്നവർ താഴെയുള്ള നമ്പറുകളിൽ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി
സിറാജ് : 9815 3114
സിയാദ് : 9801 3982
സുരേഷ് :9925 7785
ഷിബു: 9116 1716