രക്ത ദാന ക്യാമ്പ് സമാപിച്ചു

സോഹാർ : സോഹാർ ഹോസ്പിറ്റൽ ആരോഗ്യ മന്ത്രാലയം ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലും കൈരളി ഫലജ് യുണിറ്റും സംയുക്തമായി നടത്തിയ രക്‌തദാന ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച ക്യാമ്പ് ഏഴു മണിവരെ തുടർന്നു. ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലിലായിരുന്നു പരിപാടി.സ്വദേശികളും വിദേശികളും അടക്കം നൂറ്റി അറുപത് പേർ പങ്കെടുത്ത രക്‌തദാന ക്യാമ്പ് പൊള്ളുന്ന ചൂടിനെയും മാറ്റിവെച്ചു രക്‌തദാനം മഹാ ദാനം എന്ന വാക്യത്തെ പിൻപറ്റി ആളുകൾ സേവന സന്നദ്ധയോടെ കൈകോർക്കുകയായിരുന്നു.രക്തദാനക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്യുന്നവർക്ക് ഈ വർഷം കഴിയുന്നതുവരെ ലൈഫ് ലൈൻ ഹോസ്പിറ്റൽ നൽകുന്ന ഫ്രീ കാൺസൽട്ടേഷൻ കൂപ്പൺ വിതരണം ചെയ്യും ലൈഫ് ലൈൻ ഹോസ്പിറ്റൽ ഫലജ് മാനേജർ ഷംനാദ് കൈരളി പ്രതിനിധി രാമചന്ദ്രൻ താനൂർ എന്നിവർ രക്തധാനത്തിന് എത്തിയവരെ അഭിനന്ദിച്ചു.