ട്രെയിൻ അപകടം: യുഎഇ നേതാക്കൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അനുശോചനം അറിയിച്ചു

അബുദാബി: ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ ബാലസോർ നഗരത്തിൽ തീവണ്ടികൾ കൂട്ടിയിടിച്ച് നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും പരിക്കേൽക്കുകയും സംഭവത്തിൽ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അനുശോചന സന്ദേശം അയച്ചു. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ അനുശോചന സന്ദേശങ്ങൾ രാഷ്ട്രപതി മുർമുവിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചു.