കേരളീയ സമാജം സാഹിത്യ വേദിയുടെ :സാഹിത്യ സംഗമം 2023

ബഹ്‌റൈൻ : കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ എഴുത്തുകാരും സാഹിത്യ തൽപരരും കൂടിയിരിക്കുകയും, സ്വന്തം കൃതികൾ അവതരിപ്പിക്കുകയും, ചർച്ച ചെയ്യുകയുമൊക്കെയാണ് സാഹിത്യ സംഗമം പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.നോവലിസ്റ്റും പരിഭാഷകയുമായ ശ്രീമതി ശ്രീദേവി വടക്കേടത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. 2023 ജൂൺ 9 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് സമാജം ബാബുരാജ് ഹാളിലാണ് പരിപാടി നടക്കുക. ബഹ്‌റൈനിലെ എല്ലാ മലയാളം എഴുത്തുകാരെയും, സാഹിത്യ തൽപരരെയും സ്നേഹപൂർവ്വം സാഹിത്യ സംഗമം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര – 33369895, സാഹിത്യ വേദി കൺവീനർ പ്രശാന്ത് മുരളീധരൻ – 33355484 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.