മസ്‌കറ്റ് : ഖരീഫ് സീസൺ പ്രമാണിച്ച് സലാലയിലേക്ക് ദിനം പ്രതി 12 വിമാനങ്ങളുമായി ഒമാൻ എയർ

ഒമാൻ : ഖരീഫ് ദോഫാർ സീസണായതിനാൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ സലാല വിമാനത്താവളത്തിലേക്ക് എട്ട് പ്രതിദിന വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കുമെന്ന് ഒമാൻ എയർ പ്രഖ്യാപിച്ചു. ഇതോടെ മുഴുവൻ സീസണിലും പ്രതിദിന വിമാനങ്ങളുടെ എണ്ണം 12 ആയി. കൂടാതെ സലാം എയർ ഉം വരും ദിനങ്ങളിൽ സർവീസുകൾ പ്രഖ്യാപിക്കും.