വോർക്കാ ബഹ്‌റൈൻ പ്രഥമ ഇന്നസെൻറ് അവാർഡ്,കലാഭവൻ ജോഷിക്ക് സമ്മാനിച്ചു.

ബഹ്‌റൈൻ : പ്രഥമ ഇന്നസെൻറ് അവാർഡ് സമ്മർ ഇൻ ബഹ്‌റൈൻ എന്ന കലാപരിപാടിയിൽ വച്ച് ബഹറിൻ പാർലമെൻറ് അംഗവും, ഫിനാൻസ് ആൻഡ് എക്കണോമിക് അഫയേഴ്സിന്റെ ചെയർമാനുമായ അഹമ്മദ് സബാ സലൂംമിൽ നിന്നും കലാഭവൻ ജോഷി ഏറ്റുവാങ്ങി.മലയാള സിനിമയെയും മലയാളികളെയും എന്നും സ്നേഹിച്ചിട്ടുള്ള പാരമ്പര്യമാണ്ഞങ്ങൾക്കുള്ളതെന്ന് അവാർഡ് സമ്മാനിച്ചുകൊണ്ടു,അഹമ്മദ് സബാ സല്ലൂം പറഞ്ഞു.പ്രസിഡണ്ട് ചാൾസ് ആലുക്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ജനറൽ സെക്രട്ടറി ശ്രീ ജോജി വർക്കി സ്വാഗതവും,വൈസ് പ്രസിഡണ്ട് ,പോളി വിതയത്തിൽ നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ജിബി അലക്സ്, സൗദി പ്രസിഡണ്ട് മോഹൻജി എന്നിവർ സംസാരിച്ചു.ജി. വേണുഗോപാൽ നേതൃത്വം നൽകിയ വൈവിധ്യമായ കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരുന്ന പരിപാടിയിൽ,സിനിമ നടൻ ശ്രീ ഷാജു,സാജൻ പള്ളുരുത്തി,സിനിമാല പ്രേമൻ,സുപ്രസിദ്ധ പിന്നണിഗായിക പ്രിയ ബൈജു,മാളികപ്പുറം സിനിമയിലൂടെ പ്രസിദ്ധനായ ശ്രീ.പ്രകാശ്സാരംഗി,പിന്നണി ഗായികരായ ജ്യോതിഷ്,അജിൽ മണിമുത്ത് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു,പ്രമുഖ സാംസ്കാരിക, സംഘടനാ രംഗത്തെ, നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.പരിപാടികൾക്ക് മോഹനൻ വിഷ്ണു ബൈജു സ്റ്റാൻലി വിനോദ് ആറ്റിങ്ങൽ, ജോജി കുര്യൻ, ലൈജു തോമസ്, ലിജി ടീച്ചർ, ലിവിൻ എന്നിവർ നേതൃത്വം നൽകി.