ഒമാനിൽ പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

By: Ralish MR , Oman

മസ്‌ക്കറ്റ് : ഒമാനിൽ വലിയപെരുന്നാളിന്റെ ഭാഗമായുള്ള പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി .സുൽത്താൻ ഹൈതം ബിൻ താരിക് അസീബിലെ വിലായത്തിലെ സയ്യിദ് താരിഖ് ബിൻ തൈമൂർ പള്ളിയിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കും. വലിയപെരുന്നാളിന്റെ ഭാഗമായി അസീബിലെ വിലായത്തിലെ സയ്യിദ് താരിഖ് ബിൻ തൈമൂർ പള്ളിയിൽ സുൽത്താൻ ഹൈതം ബിൻ താരിക് പെരുന്നാൾ നമസ്‌കാരം നിർവഹിക്കും .. ഈ നമസ്കാരത്തിൽ , രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, അണ്ടർസെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ, സുൽത്താന്റെ സായുധ സേനാ കമാൻഡർമാർ, റോയൽ ഒമാൻ പോലീസ്, മറ്റ് സുരക്ഷാ വിഭാഗങ്ങൾ എന്നിവരും പങ്കെടുക്കും ..കൂടാതെ റൂവി അൽ കരാമ കോംബൗണ്ടിൽ രാവിലെ 6 .10 നടക്കുന്ന ഈദ് ഗാഹിന് ഷെ​മീ​ര്‍ ചെ​ന്ത്രാ​പ്പി​ന്നിയും റൂ​വി മ​ച്ചി മാ​ർ​ക്ക​റ്റ് മസ്ജിദ്ദിൽ രാവിലെ 7 .30 നടക്കുന്ന പെരുന്നാൾ നമസ്കാരത്തിനു ത്വാ​ഹാ ദാ​രി​മിയും, അ​സൈ​ബ ഗാ​ല അ​ൽ റു​സൈ​ഖി ഗ്രൗ​ണ്ടിൽ രാവിലെ -6.05 നു നടക്കുന്ന ഈദ് ഗാഹിന് ​ അ​ബ്ദു​ൽ ഹ​കീം ന​ദ്​​വിയും, വാദി കബീർ ഇബ്നു ഗൽദൂൻ സ്കൂളിൽ രാവിലെ 6 .10 നടക്കുന്ന ഈദ് ഗാഹിന് ഹ​നീ​ഫ് സ്വ​ലാ​ഹിയും, നേതുത്വം നൽകും .