“സുനോ സുഹാർ 2K23” ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു

By: Ralish MR , Oman

ഒമാൻ : സുഹാർ കെഎംസിസി “സുനോ സുഹാർ 2K23 ” ഈദ് പ്രോഗ്രാം സുഹാർ അമീറാസ് പാലസ് ഹാളിൽ കലാ സാംസ്‌കാരിക പരിപാടികളോടെ നടന്നു. അൽ ജസീറ ബാവ ഹാജി അധ്യക്ഷത വഹിച്ച പരിപാടി മസ്കറ്റ്‌ കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ ഉൽഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഹുസൈൻ വയനാട്, ഹാരിസ് PTP ,സുഹാർ കെഎംസിസി നേതാവ് മഹ്മൂദ് ch , തുടങ്ങിയവർ ആശംസകൾ നേർന്നു, ചടങ്ങിൽ വെച്ച് മസ്കറ്റ്‌ കെഎംസിസി കേന്ദ്ര നേതാക്കളെയും, സുഹാർ കെഎംസിസി ഭാരവാഹികളായ മുസ്തഫ മുഴപ്പിലങ്ങാട് മുഹമ്മദലി വെളിയങ്കോട് എന്നിവരെയും മൊമെന്റോ നൽകി ആദരിച്ചു.തുടർന്ന് റിഷാദ് ഗനിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഗാനമേളയും ഉണ്ണിരാജ അവതരിപ്പിച്ച മിമിക്രിയും മറ്റു കലാ പരിപാടികളും അരങ്ങേറി. റയീസ് ഇരിക്കൂർ സാഗതവും അഷ്‌റഫ് മലപ്പുറം നന്ദിയും പറഞ്ഞു