ആവേശഭരിതമായി ഇടപ്പാളയം മെംബേർസ് ഡേ

ബഹ്‌റൈൻ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെംബേർസ് ഡേ അത്യപൂർവ്വം ആവേശഭരിതമായി.പ്രസിഡൻറ് ശ്രീ: ഫൈസൽ ആനൊടിയിലിന്റെ അധ്യക്ഷതയിൽ ജിദ്ദഹഫ്സ് ടെൽമോണിയ റിസോർട്ടിൽ വെച്ച് നടന്ന പരിപാടി അംഗങ്ങളുടെ നിറസാന്നിധ്യം കൊണ്ട് അതിമനോഹരം ആയിരുന്നു.ഇടപ്പാളയം കിഡ്സ്‌ വിങ്ങിന്റെ സ്വാഗതഗാനത്തോട് കൂടി തുടങ്ങിയ പരിപാടി നിരവധി കലാ കായിക മത്സരങ്ങൾ കൊണ്ട് മികച്ചു നിന്നു. കൂടെ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ മാതൃദിനത്തിൽ നടത്തിയ ഉപന്യാസമത്സര വിജയികളുടെ സമ്മാനദാനവും നടന്നു.സമൂഹത്തിനു ഗുണകരമാകും വിധത്തിലുള്ള കൂട്ടായ്മയുടെ ഇടപെടലുകളെ മാതൃദിന ഉപന്യാസ വിജയികൾ പ്രകീർത്തിച്ചു.കൾച്ചറൽ വിങ് കൺവീനർ ശ്രീ: വിനീഷ്, പ്രോഗ്രാം കോർഡിനേറ്റർ ശ്രീ: രാമചന്ദ്രൻ പോട്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി