ഒമാനിൽ കടൽ തീരങ്ങളിൽ ചൂട് കൂടി: നിശ്ചലമായി മീൻ മാർക്കറ്റുകൾ

ഒമാനിൽ കടൽ തീരങ്ങളിൽ ചൂട് കൂടി – മീൻ കുറഞ്ഞു; നിശ്ചലമായി മീൻ മാർക്കറ്റുകൾ .ഒമാനിലെ ആഴം കുറഞ്ഞ കടൽ കരകളിൽ ചൂടുകൂടിയതോടെ ഇവിടെ ജീവിക്കുന്ന മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങുന്നതിനാലാണ് മീന്‍ ലഭ്യത ഇത്തവണ ശക്തമായി കുറഞ്ഞത്.. ഇതിനാൽ തന്നെ ഒമാനിലെ ഒട്ടുമിക്ക മീൻ മാർക്കറ്റുകളും കാലിയാണ്.. വേനലില്‍ മല്‍സ്യബന്ധനത്തിനുപോയി മടങ്ങിവരുന്നവര്‍ക്ക് കൂടുതലായി ലഭിക്കുന്നത് ചെറു മല്‍സ്യങ്ങൾ മാത്രമാണ്.. കഴിഞ്ഞ വര്‍ഷം ചൂടു തുടങ്ങിയ ജൂൺ ജൂലായ് മാസങ്ങളില്‍ ലഭിച്ചിരുന്നതിന്റെ പകുതി മാത്രമാണ് ഇപ്പോഴത്തെ മല്‍സ്യതയെന്നതാണ് മാർക്കറ്റുകളിലെ നടത്തിപ്പുകാർ പറയുന്നു .. എന്നാലും വരും ദിനങ്ങളിൽ വിപണി ഉണരുമെന്ന കണക്കുട്ടലിലാണ് മാർക്കറ്റിലെ കച്ചവടക്കാർ ..