മസ്കറ്റ് : ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് പ്രവാസികൾക്ക് വിലക്കില്ല .വ്യക്തമാക്കി റോയൽ ഒമാൻ പോലീസ് സുൽത്താനേറ്റ് ഓഫ് ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് പ്രവാസികൾക്ക് വിലക്കില്ല, ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച തെറ്റായ വാർത്തകൾക്ക് ശേഷം 2023 ജൂലൈ 6 വ്യാഴാഴ്ച റോയൽ ഒമാൻ പോലീസ് നിലപാട് വ്യക്തമാക്കി.ഫോർവീൽ വാഹനങ്ങളുടെ പ്രവാസി ഉടമസ്ഥാവകാശം നിരോധിക്കുന്നതിനെ കുറിച്ച് പ്രചരിപ്പിച്ച കാര്യങ്ങൾ റോയൽ ഒമാൻ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.