ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ : ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മനാമ ബസ് സ്റ്റേഷന്‌ സമീപം പുതിയതായി പ്രവർത്തനമാരംഭിച്ച അൽ റബീഹ് മെഡിക്കൽ സെന്ററിൽ ജൂലൈ 19 ബുധനാഴ്ച്ച രാവിലെ 8 മുതൽ 12 വരെ നടക്കുന്ന ക്യാമ്പിൽ നിരവധി ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും. കൂടാതെ സൗജന്യ കണ്ണ് പരിശോധന ഉൾപ്പെടെയുള്ള നിരവധി ടെസ്റ്റുകൾ സൗജന്യമായിരിക്കും. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബഹ്‌റൈൻ പാർലിമെന്റ് അംഗം അബ്ദുൽ ഹക്കീം മുഹമ്മദ്‌ ഈസ അൽഷാനൂ നിർവ്വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 32224313 39143967.