ബഹ്‌റൈൻ : നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിലെ സൈബർ ഓപ്പറേഷൻസ് ഡെപ്യൂട്ടി പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖലീഫയും ആമസോൺ വെബ് ഡയറക്‌ടർ മാനേജർ എൻജി നായിഫ് അലനാസിയും ക്ലൗഡ് കംപ്യൂട്ടിംഗിലെ സൈബർ സുരക്ഷ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.ബഹ്‌റൈനിലെ സുപ്രധാന മേഖലകളിലെ ഡിജിറ്റൽ പരിവർത്തനത്തിന് അനുസൃതമായി സൈബർ സുരക്ഷാ ഏകോപനത്തിന്റെ ചട്ടക്കൂടിലാണ് ധാരണാപത്രം വരുന്നത്.ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയിലെ സൈബർ സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങളും ധാരണാപത്രത്തിൽ ഉൾപെടും.