ബ്രോസ് & ബഡ്ഡീസ് ബഹ്റൈൻ സമ്മർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് : ബ്രോസ് & ബഡ്ഡീസ് ചാമ്പ്യന്മാർ

ബഹ്‌റൈൻ : ബ്രോസ് & ബഡ്ഡീസ് ബഹ്‌റൈൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ബ്രോസ് & ബഡ്ഡീസ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ യുണൈറ്റഡ് ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബിനെ ഇരുപത്തിയേഴ് റൺസിന് പരാജയപ്പെടുത്തിയാണ് ബ്രോസ് & ബഡ്ഡീസ് വിജയിച്ചത്.ജുഫെയർ ബ്രോസ് & ബഡ്ഡീസ് ഗ്രൗണ്ടിലാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫൈനൽ കളിയുടെ താരമായി ബ്രോസ് & ബഡ്ഡീസ് താരം നിതിൻ കുമാറും ,ടൂർണമെന്റ് മികച്ച ബൗളർ യുണൈറ്റഡ് ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബിലെ അഭിജിത്തിനെയും മികച്ച ബാറ്ററും ടൂർണമെന്റ് താരമായി ബ്രോസ് & ബഡ്ഡീസ് താരം സീഷാനെയും തിരഞ്ഞെടുത്തു. ജൂലൈ 7 മുതൽ ഓഗസ്റ്റ് 4 വരെ നടന്ന മത്സരങ്ങളിൽ ആറു ടീമുകൾ മാറ്റുരച്ചു.വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.