മദ്യക്കുപ്പികൾ ഒമാൻ കസ്‌റ്റോംസ് ഡിപ്പാർട്ടമെന്റ് പിടിച്ചെടുത്തു

ഒമാൻ : ഹഫീത് അതിർത്തി പോസ്റ്റ് വഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ആയിരക്കണക്കിന് മദ്യക്കുപ്പികൾ ഒമാൻ കസ്‌റ്റോംസ് ഡിപ്പാർട്ടമെന്റ് പിടിച്ചെടുത്തു .ഒമാനിലെ ബുറൈമി അതിർത്തി ചെക് പോസ്റ്റായ ഹഫീത് വഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച പതിനായിരത്തോളം മദ്യകുപ്പികളാണ് ഒമാൻ കസ്‌റ്റോംസ് പിടിച്ചെടുത്ത് കള്ളക്കടത്തു ശ്രമം വിഫലമാക്കിയത് .. ഇന്നലെ ഇരുമ്പിന്റെയും ജിപ്‌സത്തിന്റെയും വസ്തുക്കളുമായി ഒരു ട്രക്കിൽ ഭദ്രമായി ഒളിപ്പിച്ച 24,000 ലധികം മദ്യ പാനീയങ്ങളുടെ കുപ്പികൾ ആണ് ഹഫീത് പോർട്ട് കസ്റ്റംസ് പിടിച്ചെടുത്തത് .. ഇതുമായി ബന്ധപെട്ടു അനേഷണം നടന്നു വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.