റിയാദ്: കൊല്ലം സ്വദേശിയായ യുവാവ് സൗദ്ദിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു . ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി മുഹമ്മദ് റാഷിദ് (27 )ആണ് റിയാദിന് സമീപം ഹരീഖിൽ നിന്നും 55 കിലോമീറ്റർ അകലെ കാർ അപകടത്തിൽ മരണമടഞ്ഞത് .ഒപ്പം സഞ്ചരിച്ച കുമരംചിറ സ്വദേശി നാസിം പെരുവയലിനെ പരിക്കുകളോടെ ഹുത്ത ബനീം തമീം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സൗദി സമയം ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം നടന്നത് . ഹരീഖിൽ നിന്നും റിയാദിലെ അൽഹൈയിറിലേക്ക് കാറിൽ വരികയായിരുന്നു റാഷിദും നാസിമും. പിന്നിട്ട ശേഷം വിജനമായ പ്രദേശത്ത് വച്ച് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു.പിതാവ് മുഹമ്മദ് കുഞ്ഞി . മാതാവ് ലൈല ബീവി. സഹോദരൻ ജിഷാർ.